Sunday, November 21, 2010


സാന്ത്വനിപ്പിക്കാനാരുണ്ട്


ഭൂമിമാതാവെ നിന്‍ വയറ്റില്‍
പിറന്നിതാ ഞങ്ങള്‍;
ആശങ്കയോടെ എവിടെ ജീവിക്കും?
എവിടെ മരിക്കും?
ഇത്തിരി മണ്ണില്ല പാരില്‍
ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകള്‍
അമ്മേ നിന്‍ തുളച്ച മാറില്‍!
എവിടെ തിരയും ഒരു തുള്ളി ദാഹജലം
എന്തൊരപരാധിയാണീ മനുഷ്യന്‍
ഒരു കൊച്ചു വനമില്ല അരുവികളുമില്ല
എല്ലാം മായുന്നു, നശിക്കുന്നു
ഇതിന്റെയവസാനമെന്ത്?
ആരുണ്ട് രക്ഷിക്കാന്‍? ആരുണ്ട് സാന്ത്വനിപ്പിക്കാന്‍?
പക്ഷിമ്രുഗാദികള്‍ അമ്മയുടെ മക്കള്‍,
അവരെയും നശിപ്പിച്ചു ,
ഒടുവില്‍ തന്നെത്ത്ന്നെയും നശിപ്പിക്കും
പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
നെല്‍ക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം
പരക്കുന്നു വാനില്‍,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ
പുനര്‍ജ്ജനിക്കാന്‍ ഒരുപിടി മണ്ണില്ല.
വേഗമാപ്പുഴകളെ കാക്കുവിന്‍
വേഗമാ മാമരങ്ങളെ കാക്കുവിന്‍
അമ്മയെ രക്ഷിക്കുവിന്‍
വരാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി.
ഗായത്രി.ഡി. 9ഇ


Saturday, July 10, 2010

ഇതോ മാതൃത്വം
ഞെട്ടി പ്പിടയുന്നൂ മാനസം
പൊട്ടിക്കരയുന്നൂ വിണ്‍ തടം
പൊട്ടിവിരിയുന്ന പ്രഭാതമോരോന്നും
ഞെട്ടി ക്കരയുന്നീ ഹൃത്തടം
കത്തിയെരിയുന്ന വാര്‍ത്ത‍ തന്‍
ചൂടുള്ളകാറ്റെ റ്റു
തകര്‍ന്ന വീണ തന്‍ ത്തന്ത്രികള്‍ പോല്‍
വിറയാര്‍ന്ന ചുണ്ടുകള്‍ വിതുമ്പുന്നുവോ
പൊള്ളുന്നുവോ മാനസം
പുകയുന്നുവോ നീരസം
പിടയുന്ന കരളിന്റെ നോവില്‍ നിന്നടര്‍ന്നു വീണ
കണ്ണുനീര്ത്തുള്ളികളിറ്റിറ്റു വീഴവെ
എന്‍ മനമോരജ്ഞാതമാം കുടിലിന്റെ
മുറ്റത്ത് വന്നെത്തി നിന്നിടുന്നു
പെറ്റമ്മ തന്‍ തെറ്റിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി വിയര്ത്തൊരു
പെണ്‍ കിടാവിതാകളിയാടീടൂന്നു തന് കൂട്ടുകാരോടൊത്ത്
ഒട്ടുനെരമൊരുതണല്പരപ്പിന് പ്രശാന്തതയില്

കാമമോഹിതയായ് വലഞ്ഞൊരമ്മതന്
കണ്ണീലെകരടായ് കരളിലെ കനലായ്
നെഞ്ചിലെരിയുന്നചിതയായ് വളര്ന്നൊരു
പെങ്കിടാവിതാ കൈ നീട്ടിടുന്നൂ
തന്നമ്മ നേര്ക്കൊരു കൈക്കുംബിള്
നിറയും ദാഹജലത്തിനായ്

കളിയാടി, തളര്ന്നോടി, നീര് തേടി വന്നൊരു
പുത്രിതന് വായിലേയ്ക്കൊഴിക്കുന്നു മാതാവ്
തന് കൈ കൊണ്ടൂ തീര്ത്തൊരു കാളകൂടം
കനിവാര്ന്നമാറിലെ നിറവാറ്ന്നപീയൂഷം
നല്കിപോറ്റിയ പെറ്റമ്മ നല്കും വിഷപാനം

ദാഹമകറ്റുമമ്രുതെന്ന് കരുതി
നീറ്ദാഹമകറ്റി മരണത്തെ പുല്കിയ പുത്രി
നിന് പിറവിക്കു പിന്നിലെ വേദന മറന്നൊരു
പ്രക്രുതിതന് കനിവാറ്ന്നഭാവത്തില് നിറഭേദം ചാലിച്ച
കരുണതന് നീരുറവവറ്റിയ കാരുണ്യമില്ലാത്തകാമിനിയാം
നിന് ജന്മകാരിണി തന്നങ്കുശമില്ലത്ത ചാപല്ല്യം കണ്ട്
മരവിച്ചുപോയല്ലോ നമ്മുടെ ഹതഭാഗ്യയാം
കൈരളിമാതാവിന്നന്തരംഗം.
'''രച്ന:ശ്രീമതി.സോഫിയാബീവി, യു.പി അധ്യാപിക ജി.എച്ച്.എസ്.മുതലമട'''
ആശയാവലംബം: "പെണ്കുട്ടിയുടെ മരണം മാതാവും കാമുകനും അറസ്റ്റില് "
എന്ന തലക്കെട്ടോടെ 2008ല് വന്ന പത്രവാര്ത്ത
'''2009ല്ജി.എസ്.ടി.യു സംസ്ഥാനാടിസ്ഥാനത്തില് നടത്തിയ സര്ഗസംഗമത്തില്
രണ്ടാം സമ്മാനം നേടിയ കവിത '''



Tuesday, May 4, 2010

വിജയത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച
അധ്യാപകര്‍ക്കും പ്രധാനാധ്യാപകനും
അകൈതവമായ നന്ദി അറിയിക്കുന്നു.
മുതലമട സ്കൂള്‍ ചരിത്രവിജയത്തിലേക്ക്
2010 എസ്.എസ്.എല്‍.സി പരീക്ഷയില്‍ 78% വിജയം നേടി.
മുതലമടയെ സംബന്ധിച്ചിടത്തോളം 78% വിജയം നേടുക
എന്നത് നിസ്സാരമല്ല വിജയത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച
അധ്യാപകര്‍ക്കും പ്രധാനാധ്യാപകനും
അകൈതവമായ നന്ദി അറിയിക്കുന്നു.

Monday, April 19, 2010

please see the page of ghss muthalamada at schoolwiki.in under the section palakkad deo
ദയവായി school wiki.in കാണുക

മുതല്‍മേടയുടെ ആസ്ഥാനം നെന്മേനി ആയിരുന്നു.ഈകൊട്ടാരമാണ്മുതല്‍ മേട എന്നറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ വമ്പിച്ച വരുമാനവും ഭൂസ്വത്തുക്കളും കൊണ്ടാണ് ആകൊട്ടാരത്തെ മുതല്‍ മേട എന്നുവിളിച്ചു വന്നത്.ആനകള്‍,സുഗന്ധദ്രവ്യങ്ങള്‍, തേക്കുതടികള്‍തുടങ്ങിയവ ധാരാളം കയറ്റുമതി ചെയ്തിരുന്നു.ഈരാജ്യം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
മുതല്‍ മേടയുടെ ഒരു കോട്ടയായിരുന്നു പാപ്പാഞ്ചള്ളയിലെ കോട്ട.6,7 നൂറ്റാണ്ടുകളില്‍ രാജ്യത്തെ ചോളരും കളഭ്രരും ആക്രമിച്ചു. നാമാവശേഷമായ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ നെന്മേനിയില്‍ ഉണ്ട്.ഉത്ഖനനത്തിലൂടെ സ്വര്‍ണ്ണനാണയമുള്‍പ്പെടെ അനവധി സാധനങ്ങള്‍ ഇവിടെ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്.
പിന്നീട് രാജ്യം പലതായി.കുറുനീലമന്നര്‍ എന്നറിയപ്പെടുന്ന ചെറുകിട രാജാക്കന്മാര്‍മലമുകള്‍ ആസ്ഥാനമാക്കിഭരണം തുടങ്ങി.അങ്ങനെ പറമ്പുമല അരചനും പറമ്പിക്കുളം (മൂച്ചംകുണ്ട്) അരചനും ഉണ്ടായി. ഇക്കാലത്ത് മുതലമട കോട്ട അവര്‍ പുനര്‍നിര്‍മ്മിച്ചു.കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കുളത്തില്‍ മുതലകളെ വളര്‍ത്തുകയും ശത്രുക്കളെ അതില്‍ ഇട്ടു കൊല്ലുകയും ചെയ്യുക പതിവായിരുന്നു.അങ്ങനെമുതല്‍ മേട മാറിമുതലമട(മുതലയുള്ള മട ) എന്നപേര് രൂപപ്പെട്ടു.ഇക്കാലത്ത് നിര്‍മ്മിച്ച ഉരിയരിപ്പുഴയോരത്തെ കോട്ട യുടെ സമീപത്തെ ഒരിക്കലും വറ്റാത്ത കയത്തില്‍നിന്നും പടിഞ്ഞാറോട്ട് ഒരു വഴിയുണ്ടെന്നും അത് കോട്ടയമ്പലത്തില്‍ എത്തിച്ചേരുമെന്നും പറഞ്ഞുവരുന്നു.

ചേര-സംഘകാലഘട്ടത്തില്‍ ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.കാടര്‍,ഇരുളര്‍,മലസര്‍,മലമലസര്‍,തുടങ്ങിയ വര്‍ഗക്കാര്‍കാടുകളിലേക്ക് ഉള്‍ വലിഞ്ഞ് കുടികളായി താമസം തുടങ്ങി.
മുതലമട പ്രദേശത്തുകൂടി മൂന്നു പ്രധാനസഞ്ചാരപാതകള്‍ ഉണ്ടായിരുന്നു. ഒന്ന് പറമ്പിക്കുളം മലനിരകളിലൂടെ കൊടുങ്ങല്ലൂരില്‍ എത്തിച്ചേരുന്നവഴിയാണ്.രണ്ടാമത്തെപാത ചെമ്മണാമ്പതിയിലൂടെ മുസ്സിരിസ്സിലേക്ക് എത്തിച്ചേരുന്നതായിരുന്നു.മൂന്നാമത്തെ പാത കോട്ടക്കു സമീപത്തുകൂടിയായിരുന്നു.ഈപാത മക്കാറുവെട്ടിപ്പാത എന്നറിയപ്പെട്ടു.ഇത്കോട്ടയമ്പലം വഴികൊല്ലങ്കോട് ഊട്ടറയില്‍ എത്തുന്നതായിരുന്നു.

പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പ്


ഇക്കാലത്ത് മുതലമട രാജ്യം കൊല്ലങ്കോട് ഭരണാധികാരികളുടെയും പാലക്കാട് രാജാക്കന്മാരുടെയും കൈവശത്തിലായിരുന്നു.കൊങ്ങുസൈന്യം ചിറ്റൂര്‍ പ്രദേശം ആക്രമിച്ചു.ഗോദവര്‍മ എന്ന കൊച്ചിരാജാവ് കൊങ്ങന്‍ പടയെ അടിച്ചുതുരത്തിയെങ്കിലും അവര്‍മുതലമടയിലെ കോട്ട നശിപ്പിച്ചു.
സ്ഥലനാമങ്ങള്‍ ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാര്‍ക്കാന്‍ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിര്‍ത്തിയായ ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി)

ബ്രിട്ടീഷ് മലബാര്‍

ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്‍ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്‍ പാത നിര്‍മ്മിച്ചു.മൈസൂര്‍ ആക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി.

(അവലംബം:മുപ്പത്തഞ്ചാം സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2006‌-2007ന്റെ സ്മരണിക,കെ.എന്‍.രാജുവിന്റെ ലേഖനം.)

ഭൂമിശാസ്ത്രം

':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീര്‍ണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്. ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി സെല്‍ഷ്യസാണ്.ഇത് കാര്‍ഷിക വേലക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിന്‍പ്രദേശങ്ങളിലും തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും വിളവിറക്കി വരുന്നു. കന്നുകാലിവളര്‍ത്തല്‍ മറ്റൊരു തൊഴിലാണ്.ജനങ്ങളില്‍ 75% വും കാര്‍ഷിക വേലയെ ആശ്രയിച്ചു ജീവിക്കുന്നു. ':'1980നുമുന്‍പ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു വിളവിറക്കിയിരുന്നത്.പിന്നീട് കുടിയേറ്റ ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോള്‍ നെല്ല് വിളവിറക്കുന്നതില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.മാംഗൊ സിറ്റി എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍, സുഗന്ധവിളകള്‍ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്.

""